
സ്വിഫ്റിനെ പ്രണയിക്കുന്നവര്‍ക്കായ്.......
റിറ്റ്സിനു പുറകെ സ്വിഫ്റ്റിനും ഒരു കൂളായ ലിമിറ്റഡ് എഡിഷന്‍ വെര്‍ഷന്‍ വരുന്നു. ഒരു വര്‍ഷം കൊണ്ട് 10 ലക്ഷം കാറുകള്‍ വില്‍ക്കാനായതിന്റെ സന്തോഷത്തിലാണ് ലിമിറ്റഡ് എഡിഷന്‍ മാരുതി സുസുക്കി പുറത്തിറക്കുന്നത്. ഗോള്‍ഡ് സ്മിത്ത് ബ്ലാക്ക് നിറമുള്ള കാറിന്റെ ബോഡിയില്‍ കലക്കന്‍ ഗ്രാഫിക്സും ഉണ്ട്. ആകെപ്പാടെ ഒരു ആനച്ചന്തം. പ്രത്യേക ഡാഷ് ഇന്റെഗ്രെറെഡ് സ്ടീരിയോ, കൂടിയ നിലവാരത്തിലുള്ള ലെതെര്‍ സീറ്റുകള്‍ എന്നിവ ഉള്‍ സൗന്ദര്യം കൂട്ടുന്നു പക്ഷെ ഇവനെ കയ്യില്‍ കിട്ടണമെങ്കില്‍ കാശു മാത്രം പോര ഇത്തിരി ഭാഗ്യം കൂടി വേണം.കാരണം ആകെപ്പാടെ 1000 എണ്ണം വിപണിയില്‍ ഇറക്കാനേ കമ്പനി തീരുമാനിച്ചിട്ടുള്ളൂ. ഈ വണ്‍ മില്ല്യന്‍ എഡിഷന്‍ സ്വിഫ്റ്റ് പെട്രോണ്‍ വെരിയന്റ്റ് ആണ്.അടുത്ത് തന്നെ വിപണികള്‍ കീഴടക്കുമെന്ന് കരുതുന്ന സ്വിഫ്റ്റിന്റെ ഈ റിച് ഹാച്ച്ബാകിന്റെ വില 4 .83 ലക്ഷം രൂപയോളമാണ്. ഭാഗ്യവും ഒപ്പം കുറച്ചു പുത്തനും ഉണ്ടെകില്‍ നമുക്കും നടത്താം സ്വിഫ്റില്‍ ഒരു രാജകീയ savaari.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ