എന്റെ ഓര്‍ക്കുട്ട് കവിത _________________
നീ ചിതലരിച്ച ഓട്ടോഗ്രാഫിലെ
നിറം മങ്ങിയ വാക്കുകളായിരുന്നില്ല,
ഇന്നലെ വഴിവിളക്കിന്റെ വെട്ടത്തില്‍ കണ്ട
നിഴലും നീയായിരുന്നില്ല.
നീ നിന്റെ കാല്‍പ്പാടുകള്‍ പോലും
തിരകളാല്‍ മായ്ച്ചിരുന്നു
പിന്നെ ?
ഒരു കണ്‍കെട്ടുകാരനെപ്പോലെന്റെ
കണ്ണീരിനെ പുഞ്ചിരിയാക്കിയവള്‍
ജീവിത പുസ്തകത്തില്‍
സൗഹൃദത്തിന്റെ അദ്ധ്യായം രചിചവള്‍
മഷി തണ്ടു പോലെ,
സ്നേഹത്തിന്റെ നനവു പടര്‍ത്തിയവള്‍....
ഒരു നാള്‍ ഒരു പ്രഹേളിക യെപ്പോലെ
എങ്ങോ മറഞവള്‍!
ഓ! കൂട്ടുകാരീ നീ
ഓര്‍കുട്ടിലുണ്ടായിരുന്നല്ലേ ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ