പ്രണയമായിരുന്നു
സന്ധിയില്ലാത്ത പ്രണയം....
അത് ചായ കോപ്പയില്‍ സുനാമികള്‍ തീര്കുന്നത്
ഞാനും അവളും അറിഞ്ഞില്ല.
ഒരു നാള് ....
പത്രത്തില്‍ ലവ് ജിഹാദിനെ കുറിച്ച് വായിച്ച നാള് ,
ഞാനവള്‍ക്ക് എഴാം ക്ലാസിലെ പാഠപുസ്തകം
സമ്മാനമായി നല്കി
"ഓമനേ ,നാം മതമില്ലാത്ത ജീവനുകള്‍
അല്ലെങ്കിലും പ്രണയത്തിനു മതമില്ലല്ലോ ?"
ഇന്നലെ പുസ്തകം തിരിച്ചു കിട്ടി
അതിലെ കുറിപ്പുകള്‍ കണ്ടെന്റെ
പ്രണയം തൊണ്ട കുഴിയില്‍ കുടുങ്ങി പോയി .
"പ്രിയനേ,,,നിങ്ങള്‍ മതമില്ലാത്ത ഹിന്ദുവാണെന്ന്
ഞാനറിഞ്ഞില്ല....
നിങ്ങള്ക്കരിയില്ലയിരുന്നോ
ഞാനൊരു മതമില്ലാത്ത മുസ്ലിമാണെന്ന് ?
ഇനി നിനക്ക് നിന്റെ മതം
എനിക്കെന്റെ മതം
ഞാന്‍
തോണ്ടകുഴിയില്‍ തങ്ങി നിന്ന പ്രണയത്തെ
തുപ്പികളഞ്ഞു,,,
അവളുടെ മതമില്ലാത്ത കത്ത് കത്തിച്ചു കളഞ്ഞു
ഇവിടെ ഒന്നിനും മതമില്ല
എല്ലാറ്റിന്നും മദമാണ്....................

തുടർന്നും എഴുതുക
മറുപടിഇല്ലാതാക്കൂ