അവള്‍ എന്തൊക്കെയോ
പറഞ്ഞു കൊണ്ടിരുന്നു
ഞാന്‍ പറഞ്ഞത് പ്രണയം
മാത്രമാണ്.
ഞാന്‍ പ്രണയിച്ചപ്പോഴൊക്കെ
അവളെന്നോട് പരിഭവങ്ങള്‍ പറഞ്ഞു.
ഞാന്‍ പുഞ്ചിരിച്ചപോഴൊക്കെ
അവള്‍ കലഹിക്കുകയായിരുന്നു
ഇനി എങ്ങനെ പറയും...
കലഹവും പരിഭവവും
പ്രണയമാണെന്ന് മനസിലാക്കേണ്ടതായിരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ