2010, നവംബർ 29, തിങ്കളാഴ്‌ച

swift special edition


സ്വിഫ്റിനെ പ്രണയിക്കുന്നവര്‍ക്കായ്.......
 റിറ്റ്സിനു പുറകെ സ്വിഫ്റ്റിനും ഒരു കൂളായ ലിമിറ്റഡ് എഡിഷന്‍ വെര്‍ഷന്‍ വരുന്നു. ഒരു വര്‍ഷം കൊണ്ട് 10 ലക്ഷം കാറുകള്‍ വില്‍ക്കാനായതിന്റെ സന്തോഷത്തിലാണ് ലിമിറ്റഡ് എഡിഷന്‍ മാരുതി സുസുക്കി പുറത്തിറക്കുന്നത്. ഗോള്‍ഡ്‌ സ്മിത്ത് ബ്ലാക്ക്‌ നിറമുള്ള കാറിന്റെ ബോഡിയില്‍ കലക്കന്‍ ഗ്രാഫിക്സും ഉണ്ട്. ആകെപ്പാടെ ഒരു ആനച്ചന്തം. പ്രത്യേക ഡാഷ് ഇന്റെഗ്രെറെഡ് സ്ടീരിയോ, കൂടിയ നിലവാരത്തിലുള്ള ലെതെര്‍ സീറ്റുകള്‍ എന്നിവ ഉള്‍ സൗന്ദര്യം കൂട്ടുന്നു പക്ഷെ ഇവനെ കയ്യില്‍ കിട്ടണമെങ്കില്‍ കാശു മാത്രം പോര ഇത്തിരി ഭാഗ്യം കൂടി വേണം.കാരണം ആകെപ്പാടെ 1000 എണ്ണം വിപണിയില്‍ ഇറക്കാനേ കമ്പനി തീരുമാനിച്ചിട്ടുള്ളൂ.  ഈ വണ്‍ മില്ല്യന്‍ എഡിഷന്‍ സ്വിഫ്റ്റ് പെട്രോണ്‍ വെരിയന്റ്റ് ആണ്.അടുത്ത് തന്നെ വിപണികള്‍ കീഴടക്കുമെന്ന് കരുതുന്ന സ്വിഫ്റ്റിന്റെ ഈ റിച് ഹാച്ച്ബാകിന്റെ വില 4 .83 ലക്ഷം  രൂപയോളമാണ്. ഭാഗ്യവും ഒപ്പം കുറച്ചു പുത്തനും ഉണ്ടെകില്‍ നമുക്കും നടത്താം സ്വിഫ്റില്‍ ഒരു രാജകീയ savaari.

2010, നവംബർ 27, ശനിയാഴ്‌ച

ബുഗാട്ടി വെരൊണ്‍  EB 16.4

വേഗതയുടെ ആറാം തമ്പുരാനാണ് ബുഗാട്ടി വെരോണ്‍ EB 16 .4 . വെടിയുണ്ട എന്ന് വിശേഷിപ്പിക്കാം നമുക്കീ കാറിനെ. 2005 ല്‍  ബുഗാട്ടി ഓട്ടോമോബില്‍സ് പുറത്തിറക്കിയ ഈ കാള കൂറ്റന്റെ മാതൃ സ്ഥാപനം ലോകപ്രസക്സ്തമായ വോള്‍ക്സ് വാഗന്‍ തന്നെയാണ്. ഇന്ന് ലോകത്തില്‍ ഉത്പാദിപിക്കുന്ന ഏറ്റവും വേഗതയേറിയ കാറും ഇത് തന്നെയാണ്.മണിക്കൂറില്‍ 431 .07  Km എന്ന അസാമാന്യ വേഗത്തില്‍ വേരോണ്‍ കുതിച്ചു പായും.  
ഫ്രഞ്ച് റേസിംഗ് ഡ്രൈവര്‍ ആയ പിയറി വെരോണിന്റെ സ്മരണാര്‍തമാണ്‌ ബുഗാട്ടിയ്ക്ക് ഈ പേര്  നല്‍കിയിരിക്കുന്നത്. BBC ന്യൂസ്‌  "Car of the Decade "  എന്നാണ് ബുഗട്ടിയെ വിശേഷിപ്പിച്ചത്.വേഗത തന്നെകാരണം. ഇവനെ മേച്ചു കൊണ്ട് നടക്കുന്നതിനു അത്യാവശ്യം ചങ്കൂറ്റം ആവശ്യമാണ്. നമ്മുടെ റോഡുകളിലൂടെഇവനെ ഓടിക്കുന്ന കാര്യം ആരും ചിന്തിക്കേണ്ടതു പോലുമില്ല എന്ന് കൂടി പറയാം.   
16  സിലിണ്ടരോട് കൂടിയ 8 .൦  ലീറ്റര്‍ എന്ജിനാണ് വേരോനിനിത്രക്ക് കരുത്തു നല്‍കുന്ന പ്രധാന ഗടകം.
 ക്വാഡ് ടര്‍ബോ ചാര്‍ജ്  എന്നറിയപ്പെടുന്ന അത്യാതുനികമായ എന്ജിനാണ് വെരോന്റെ ഹൃദയം.1001 മെട്രിക്           കുതിര ശക്തിയിലാണ് ഈ എഞ്ചിന്‍ കാറിനെയും കൊണ്ട് പറക്കുന്നത്.അത് കൊണ്ട് തന്നെ                              10റെടിയെട്ടരുകളാണ് തലങ്ങും വിലങ്ങുമായി ഘടിപ്പിച്ചിരിക്കുന്നത് .ക്രോസ് ഡ്രില്ലെട്  സാങ്കേതിക  വിദ്യ ഉപയോഗിച്ചിരിക്കുന്നത് കൊണ്ട്  വണ്ടി ബ്രേക്ക്‌ പിടിച്ചാല്‍ പുഷ്പ്പം പോലെ  നിന്നോളും
ഏകദേശം 78,000,000. ത്തോളം രൂപ അന്താരാഷ്‌ട്ര മാര്‍കറ്റില്‍ വിലവരുന്ന ബുഗട്ടി വേരോണ്‍ ഇന്ത്യയില്‍ ലഭിക്കാന്‍ 12 ,18 ,൦൦,൦൦൦ ത്തോളം രൂപ മുടക്കേണ്ടി വരും. ഒട്ടും കുറയാത്ത രീതിയില്‍  ടാക്സും നല്‍കേണ്ടി വരും.ഇത്രയും രൂപ മുടക്കാന്‍ ഇന്ത്യക്കാര്‍ തയ്യാറാവില്ല എന്ന് കരുതുകയോന്നും വേണ്ട ,ബുകിംഗ് ആരംഭിച്ച അന്ന് തന്നെ 4 പേരാണ് ബുഗാട്ടിയ്ക്ക് വേണ്ടി അഡ്വാന്‍സ് നല്‍കിയത്! 
ആനയെ വളര്‍ത്തുന്ന പോലെയാണ് ബുഗട്ടിയെ പരിചരികുന്നത് എന്നാണ് ഉടമസ്ഥരില്‍ നിന്നും കേള്‍ക്കുന്ന ശ്രുതി. പത്രാസിനു പത്രാസുണ്ടെങ്കിലും ചിലവിനുള്ള  വാങ്ങാന്‍ ഉള്ള കാശുണ്ടെങ്കില്‍ നാല് കാറ് വേറെ വാങ്ങാം.
  1 ലീറ്റര്‍ പെട്രോള്‍ അടിച്ചാല്‍ ആശാന്‍ ഒന്നൊന്നര കിലോമീറെര്‍ ഓടും,(പരമാവധി വേഗത്തില്‍).ഗാസും ഇന്ധനമായി ഉപയോഗിക്കാം.ഇത്ര ചെലവാക്കിയാലെന്താ, സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ബുഗാട്ടി യാതൊരു വിട്ടു വീഴ്ചക്കും ഒരുക്കമല്ല. ഫുള്‍ സ്പീഡില്‍ കുതിച്ചാലും അപകടം പറ്റിയാല്‍ ഉള്ളിലിരിക്കുന്ന ആള്‍ പഴം പോലെ രക്ഷപ്പെടും. അത് ബുഗാട്ടിയുടെ ഉറപ്പ്.മേല്‍ത്തരം സാങ്കേതിക വിദ്യയും കരുത്തുറ്റ ബോഡിയുമാണിത്  സാധ്യമാക്കുന്നത്. ആഡംബരതിനെ അവസാന വാക്കും ബുഗാട്ടി തന്നെ.

ഇന്ത്യയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന ബുഗട്ടിയെ കാത്തിരിക്കുന്നത് നല്ലൊരു വിപണി തന്നെയാണ്.ഈ വേഗതയുടെ രാജകുമാരനെ ആരായിരിക്കും സ്വന്തമാക്കുക എന്ന് കാത്തിരുന്നു കാണാം. വേഗതയെ പ്രണയിക്കുന്ന എല്ലാവരുടെയും സ്വപ്ന വാഹനമാണ് ബുഗാട്ടി വേരോണ്‍.അത് അവരുടെ കിനാവുകളില്‍ വന്യമായി മുരളുന്നുണ്ടാവണം,
ബ്രും.........ബ്രും ബ്രും 


                                                                                                                                                          രാജ് 
                                                                                                                                                       തെറ്റാലി