2011, ഓഗസ്റ്റ് 13, ശനിയാഴ്‌ച

പേരില്ലാത്തത്

പേരില്ലാത്തത്
________________

നഷ്ട്ട സ്വപ്നങ്ങളെ തീയിട്ടു മൂടണം
അവഗണന ചൂടില്‍ കരിഞ്ഞങ്ങു പോകണം
പ്രണയം നിശബ്ദമായ്‌,
കൊടുംകാറ്റ് തീര്‍ക്കണം
വിരഹം തറഞ്ഞങ്ങ് കേറണം ഹൃദയത്തില്‍
ചോര പോടിയണം,കരളു വേവണം
കണ്ണ് നീറണം കനല്‍കാറ്റ് വീശണം.

കണ്ണിലെ പേമാരി പെയ്തങ്ങു തീരണം
തീയ്യാളണം ,വിദ്വെഷമുയരണം
കണ്ണിലെച്ചോര കഴുകി കളയണം

പേശികളില്‍ സ്നേഹത്തിന്‍
നീരുറവ വറ്റണം
കൈതോക്കെടുക്കണം
തിര നിരച്ചീടണം
അഥമന്റെ നെഞ്ചിലെ
ചോര പോടിയണം, കണ്ണ് ചൂഴണം
കാരിരുമ്പിന്റെ കരളു പറിക്കണം

ഒരു തിര നിനക്കായി
മാറ്റി വച്ചീടണം
തോടുക്കണം മസ്തിഷ്ക്ക
മകുടംപിളര്‍ക്കണം

സ്മരണയ്ക്ക് മുന്നില്‍ വിതുമ്പി
നില്‍ക്കുന്നോരീ ജനതയ്ക്ക്
മുന്നില്‍ കരിന്തിരി കത്തണം
അത് പിന്നെ തീയായി
പന്തങ്ങളെറണം
കാടുകളിലഗ്നിയുടെ
സംഹാരമാടണം

മഴ വരും വീണ്ടുമീ
കൊടും - തീയ്ക്ക് മുകളിലായ്‌
ബലിതര്‍പ്പണത്തിന്റെ
ഗന്ധമായി

കൈകള്‍ കോര്‍ക്കണമീ കുഞ്ഞു
വിപ്ലവ ജ്വാലയെ കാക്കണം കരുതിനാലെ
എഴുതണംചോരകൊണ്ടീ ലോക പുസ്തക-
താളിലൊരു നെറിവിന്റെ വിജയ ഗാഥ

കെടുതികളില്‍ പെയ്യുന്ന
മഴ പോലെ നാളത്തെ
ഓര്‍മയ്ക്ക് മുന്നില്‍ നിറഞ്ഞു പെയ്യാം

തലമുറകളലമുറകളറിയാതെ
പോവുന്ന നാളേക്ക് വേണ്ടി ചരിത്രമാകാം..........

2011, ജൂലൈ 29, വെള്ളിയാഴ്‌ച

ഹിന റബ്ബാനി.........

ഹിന റബ്ബാനി വന്നു.. പതിനാറു ലക്ഷത്തിന്റെ Birkin ബാഗും, ഇരുപതയ്യായിരത്തിന്റെ Roberto cavalli കണ്ണടയും, അര ലക്ഷത്തിന്റെ Jimmy Choo ചെരുപ്പും ഇട്ട് വട്ടമേശയില്‍ മട്ടന്‍ ബിരിയാണിയും കട്ടന്‍ ചായയും കുടിച് വന്ന പോലെ പോയി..ഗാന്ധിജിയെ അതിരറ്റ് ബഹുമാനിക്കുന്ന ഹിന, അദ്ധേഹത്തിന്റെ സ്വന്തം നാട്ടില്‍ വന്നപ്പോളാണ് ഈ പ്രദര്‍ശനം നടത്തിയത്‌ എന്നതാണ് വിരോധാഭാസം .
സമാധാനത്തിന് സൌന്ദര്യം വേണമെങ്കില്‍ നമുക്കിനി ഐശ്വര്യാ റായിയെ വിടാം..
:)

2011, മേയ് 19, വ്യാഴാഴ്‌ച

വഞ്ചിച്ചവര്‍

ഒരു ഹൃദയമുണ്ടായിരുന്നു..
സ്പന്ദിച്ചു കൊണ്ടെന്നെ ശല്യപ്പെടുത്തിയവന്‍.
ഒരത്മാവുണ്ടായിരുന്നു,
എന്നെ പരീക്ഷണ വസ്തുവാക്കിയവന്‍.
ഒരു മനസുണ്ടായിരുന്നു,
കാതങ്ങളോളം സഞ്ചരിച്ചെന്നെ  വിവശനാക്കിയവന്‍.
രണ്ടു കണ്ണുകളുണ്ടായിരുന്നു ,
കറുത്ത ഗോലങ്ങളുരുട്ടി കളിയാക്കി കൊണ്ടിരുന്നവര്‍ .
ഒരു മൂക്കുണ്ടായിരുന്നു,
ഗൃഹാതുരതയുടെ  മണം നല്‍കി മത്തു പിടിപിച്ചവന്‍.


ഒരു പ്രണയമുണ്ടായിരുന്നു .........




വേണ്ടതൊന്നും പറയാത്ത നാക്കും,
സ്പന്ദിക്കുന്ന ഹൃദയവും, ആത്മാവും 
മനസും, കരങ്ങളും 
എല്ലാം എന്നെ വഞ്ചിച്ചതും അതിനാണ്.....
അവര്‍ക്ക് പ്രണയമായിരുന്നു എന്‍റെ  പ്രണയത്തോട്......... 

2011, മേയ് 18, ബുധനാഴ്‌ച

അവള്‍ പറഞ്ഞത്

അവള്‍ എന്തൊക്കെയോ 
പറഞ്ഞു കൊണ്ടിരുന്നു 
ഞാന്‍ പറഞ്ഞത് പ്രണയം 
മാത്രമാണ്.
ഞാന്‍ പ്രണയിച്ചപ്പോഴൊക്കെ 
അവളെന്നോട് പരിഭവങ്ങള്‍ പറഞ്ഞു.
ഞാന്‍ പുഞ്ചിരിച്ചപോഴൊക്കെ 
അവള്‍ കലഹിക്കുകയായിരുന്നു 
ഇനി എങ്ങനെ പറയും...
കലഹവും പരിഭവവും 
പ്രണയമാണെന്ന് മനസിലാക്കേണ്ടതായിരുന്നു 

ജീവിക്കാനായി

ഇന്നലെ ഞാന്‍ നടന്നിടത്തോളം പൂക്കള്‍ 
വിതറിയ വഴിയായിരുന്നിത്.
ഇന്നിതെന്‍റെ കാല്‍പാദങ്ങളെ വേദനിപ്പിച്ചു  കൊണ്ടിരിക്കുന്നു 


ഒരിക്കലും വെയിലേല്‍ക്കാത്ത,
വലിയ തണ്ണീര്‍ പന്തലുള്ള വഴിയായിരുന്നിത്.
ഇന്നിതെന്റെ  ദാഹത്തിനു 
ഒരു റാത്തല്‍ മാംസം പകരം ചോദിക്കുന്നു .


ഞാന്‍ നട്ട മരവും,
എന്‍റെ ആകാശവും,
എനിക്കൊന്നും വേണ്ട 
നീണ്ടു നിവര്‍ന്ന ഒരു വഴി മാത്രം   മതി


ജീവിച്ചു തീര്‍ക്കണ്ടേ?


മതമില്ലാത്ത പ്രണയം

പ്രണയമായിരുന്നു 
സന്ധിയില്ലാത്ത പ്രണയം....
അത് ചായ കോപ്പയില്‍ സുനാമികള്‍ തീര്‍കുന്നത് 
ഞാനും അവളും അറിഞ്ഞില്ല.
ഒരു നാള്‍ ....
പത്രത്തില്‍ ലവ് ജിഹാദിനെ കുറിച്ച് വായിച്ച നാള്‍ ,
ഞാനവള്‍ക്ക് എഴാം ക്ലാസിലെ പാഠപുസ്തകം 
സമ്മാനമായി നല്‍കി 
"ഓമനേ ,നാം മതമില്ലാത്ത ജീവനുകള്‍ 
അല്ലെങ്കിലും പ്രണയത്തിനു മതമില്ലല്ലോ ?"



ഇന്നലെ പുസ്തകം തിരിച്ചു കിട്ടി 
അതിലെ കുറിപ്പുകള്‍ കണ്ടെന്‍റെ
പ്രണയം തൊണ്ട കുഴിയില്‍ കുടുങ്ങി പോയി .
"പ്രിയനേ,,,നിങ്ങള്‍ മതമില്ലാത്ത ഹിന്ദുവാണെന്ന് 
ഞാനറിഞ്ഞില്ല....
നിങ്ങള്‍ക്കരിയില്ലയിരുന്നോ
ഞാനൊരു മതമില്ലാത്ത മുസ്ലിമാണെന്ന് ?
ഇനി നിനക്ക് നിന്‍റെ മതം 
എനിക്കെന്‍റെ മതം 

ഞാന്‍
തോണ്ടകുഴിയില്‍ തങ്ങി നിന്ന പ്രണയത്തെ 
തുപ്പികളഞ്ഞു,,,
അവളുടെ മതമില്ലാത്ത കത്ത് കത്തിച്ചു കളഞ്ഞു 
ഇവിടെ ഒന്നിനും മതമില്ല 
എല്ലാറ്റിന്നും മദമാണ്....................

2011, മാർച്ച് 8, ചൊവ്വാഴ്ച

ഒരു കണ്ണാടിയും കുറെ കണ്ണുകളും

 ഐശ്വര്യമായി ആദ്യം ഞാന്‍ 












വീണ്ടും ഞാന്‍ 
















അയ്യോ! അയ്യൂബ് 












രാകു അലിയാസ് രാകേഷ് 
















പൊതുവാള്‍ rockz .....നവീന്‍ 

















ഇനി കണ്ണാടി മാറി ഒരു പരീക്ഷണം :





പിന്നേം ഞാന്‍ തന്നെ,












അന്‍സാര്‍ with ബുള്‍ഗാന്‍ 












ബുജി. നിധീഷ് I A S 












ചെറിയ ബുജി രാകേഷ് M B A 












mr . ബ്രഹ്മചാരി ശ്രീജിത്ത്‌ 

2011, മാർച്ച് 1, ചൊവ്വാഴ്ച

കഞ്ഞിയില്‍ വീണ പാറ്റ

    കഞ്ഞിയില്‍ വീണ പാറ്റ                       



       കുറേ കാലമായി തെറ്റാലി പ്രവര്‍ത്തിക്കുന്നില്ല  എന്ന വ്യാപക പരാതി ഉയര്‍ന്നു വന്നിരിക്കുന്നു. "എന്തുവാടെയ് ഡബര്‍ ബാന്‍ഡ് പൊട്ടിയോ" എന്ന് വരെ ചോദ്യങ്ങളുയര്‍ന്നു.കോളേജിലെ രാഷ്ട്രീയ കലുഷിതമായ അവസ്ഥകളില്‍ പോലും തെറ്റാലി മൌനം പാലിച്ചതെന്തേ അഥവാ നിന്‍റെ നാക്കിറങ്ങി പോയോടാ എന്ന് വേറൊരു കൂട്ടര്‍. എന്തായാലും തെറ്റാലി ഒരു ചിതല്‍ പുറ്റിലായിരുന്നു എന്ന കാര്യം അല്പം ജാടയോടു കൂടി തന്നെ പറയട്ടെ ,
പുതിയ ചിന്തകളും പുതിയ ഉന്മേഷവുമായി തെറ്റാലി വീണ്ടും....

              അങ്ങനെ ഇരിക്കുമ്പോഴാണ്  മുകളില്‍ പറഞ്ഞ തരത്തിലുള്ള യാതൊരു ജാടയുമില്ലാത്ത നമ്മുടെ ഒരു സുഹൃത്ത് രണ്ട്‌ കള്ളാസു കഷ്ണവുമായി വന്ന്‍ ആ ഞെട്ടിപ്പിക്കുന്ന സത്യം പറഞ്ഞത്. അവന്‍ മനോരമയും മാതൃഭുമിയുമൊക്കെ (ദേശാഭിമാനിയും ) കൊട്ട കണക്കിന് വായിക്കുന്നവനായത് കൊണ്ട് ഞാന്‍ ഒന്ന് സംശയിച്ചു, അല്ല .. അല്ലേയല്ല ,ഇത് അവന്‍ തന്നെ പടച്ചതാണ്.രണ്ടു കിടിലന്‍ സംഭവങ്ങള്‍. ഇത്  കഥയാണോ കവിതയാണോ അതോ ജീവിതത്തില്‍ നിന്ന് ചൊരണ്ടി എടുത്തതാണോ എന്നൊന്നും തെറ്റാലിക്കറിയില്ല.
              ക്ഷമിക്കണം ,ഇതിന്‍റെ പിന്നില്‍  ബി.കോമിലെ നിധീഷാണെന്ന കാര്യം ചത്താലും ഞാന്‍ പറയില്ല, ഈ കാണുന്നത് അവന്‍റെ പടവുമല്ല....                









സംഭവം നമ്പര്‍  1 ;



കഞ്ഞിയില്‍ വീണ പാറ്റ


                                  നഗരം നഗരം മഹാസാഗരം എന്ന്‍ എവിടെയോ കേട്ടത് ഞാന്‍ ഓര്‍ക്കുന്നു. അതുപോലൊരു നഗരത്തില്‍  എത്തിപെട്ടതാണ് ഇദ്ദേഹം (?
എത്തിപ്പെട്ട സ്ഥലത്തെ പറ്റി സാമാന്യമായ ബോധം ഉണ്ടായിരുന്നില്ല എന്ന് വേണം പറയാന്‍ . നഗരത്തിന്‍റെ പേര് പ്രസക്തമല്ല .അത് കൊണ്ട് സൂചിപ്പിക്കുന്നുമില്ല. ട്രെയിന്‍ ഇറങ്ങിയ ഇദ്ദേഹം സ്റ്റേഷന്‍റെ  പുറത്തേക്കു നടന്നു. ഇദ്ദേഹത്തിന്‍റെ ഇരു വശങ്ങളില്‍ കൂടിയും കുറേ മനുഷ്യര്‍ കടന്നു പോയി. എന്താണിത്ര ധൃതി? ഈ വണ്ടിയല്ലെങ്കില്‍ മറ്റൊന്ന്‍!
             പുറത്തിറങ്ങി. പെട്ടെന്ന് എവിടെ നിന്നെന്നറിയില്ല, ഒരു ഇരമ്പല്‍ കേട്ടു.ട്രെയിന്‍ റോഡു മാര്‍ഗം വരുന്നതാണോ? തലയ്ക്കു മുകളില്‍ കൂടി ആ യന്ത്ര പക്ഷി മൂളികൊണ്ട് പോയതായിരുന്നു.എന്താണതിന്‍റെ വലിപ്പം ,എന്താണ് ശബ്ദം !!! അത്ഭുദം!!
              അങ്ങനെ അത്ഭുദ വിവശനായി ഇദ്ദേഹം അടുത്ത് കണ്ട ബസ്‌ സ്റ്റോപ്പില്‍ നിന്ന്.ആരോടാണ് വഴി ചോദിക്കേണ്ടത്?എല്ലാ മനുഷ്യരും മൊബൈല്‍ ഫോണെന്ന മാരണത്തെ   ഉപയോഗിക്കുന്ന തിരക്കിലായിരുന്നു. പാവം ഒരു തെരുവ് പട്ടിക്കു മാത്രം മൊബൈല്‍ ഫോണ്‍ ഇല്ല. അടുത്ത് നിന്നിരുന്ന ഒരാളോട് വഴി ചോദിച്ചു.മൊബൈല്‍ ഉപയോഗിക്കുന്ന തിരക്കിനിടെ അയാള്‍ ഒരിടത്തേക്ക് വിരല്‍ ചൂണ്ടി.ഒരു ഇരു നില കെട്ടിടം.അതില്‍ വലിയ അക്ഷരത്തില്‍ 'BAR ' എന്ന് എഴുതിയിരുന്നു. ഇദ്ദേഹം തന്‍റെ ചോദ്യം ആവര്‍ത്തിച്ചു.ഫലമുണ്ടായില്ല .അങ്ങനെ നില്‍ക്കുമ്പോഴാണ് ഒരു സ്ത്രീ അടുത്ത് വന്നത്. അവര്‍ ദയവു ചെയ്ത് അഞ്ചു രൂപ തരാന്‍ ആവശ്യപെട്ടു. ബസിനു കൊടുക്കാന്‍ ചില്ലറ ഇല്ലത്രെ. പിശുക്കനായ ഇദ്ദേഹം അഞ്ചു രൂപ കൊടുത്തു.അവര്‍ നന്ദി പറഞ്ഞു കൊണ്ട് വേഗം പോയി.
                     ഇദ്ദേഹം ഒരു ഓട്ടോ സ്റ്റാന്‍ഡിലേക്ക്  നടക്കാന്‍ തുടങ്ങി . അവിടെ ആര്ക്കെങ്ങിലും സഹായിക്കാന്‍ കഴിഞ്ഞേക്കും.അവിടെ നേരത്തെ തന്‍റെ അഞ്ചു രൂപ വാങ്ങിയ സ്ത്രീ നില്‍ക്കുന്നു. എന്റെ സൂഷ്മ പരിശോധനയില്‍ മനസിലായി , അവര്‍ മറ്റൊരാളുടെ പക്കല്‍ നിന്ന് പണം വാങ്ങുകയാണെന്ന്.
                    ഏകദേശം ഒരു മണിക്കൂര്‍ ആ സ്ത്രീയെ പിന്തുടര്‍ന്നു.അവരുടെ തൊഴില്‍ ഇതാണെന്നും മനസിലാക്കി.അവസാനം ഇനിയൊരാളെ അവര്‍ പറ്റിക്കരുത് എന്ന് കരുതി ഇദ്ദേഹം അവരുടെ അടുത്ത് ചെന്നു.

എന്നിട്ട് പറഞ്ഞു "ഇപ്പോള്‍ കാറിനു പോകാനുള്ള രൂപയായില്ലേ ?ഞാനൊരു കാറ് വിളിച്ചു തരട്ടെ ?".

അവര്‍ ഇദ്ദേഹത്തെ രൂക്ഷമായൊന്നു നോക്കി. എന്നിട്ട് ബഹളം വെക്കാന്‍ തുടങ്ങി .നാല് ദിക്കില്‍  നിന്നും  ജനം ഒഴുകി എത്തുന്നത് ഇദ്ദേഹമറിഞ്ഞു.

പിന്നെന്തുണ്ടായെന്നു നിങ്ങള്‍ ഊഹിച്ചു കൊള്ളൂ...

                                                                                       (അ)ശുഭം .......




N . B :1 ) അദ്ദേഹമാണോ ഇദ്ദേഹം എന്ന് ചോദിക്കരുത് 
          2 )കഥയും കഥാപാത്രങ്ങളും സാങ്കല്പ്പികമാണോ അല്ലയോ എന്നും                                     ചോദിക്കരുത് 
          3 )ഈ രക്തത്തില്‍  തെറ്റാലിക്ക് പങ്കില്ല. അത് കൊണ്ട് ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും മേല്പറഞ്ഞ അജ്ഞാതനെ  ബന്ധപ്പെടുക ....




2011, ജനുവരി 18, ചൊവ്വാഴ്ച

wonder7 boyz



ഇത് ഞങ്ങളുടെ ടീം ......................Team Wonder7 .
ഈ ഗ്രൂപ്പ്‌ ഫോട്ടോക്ക് ജീവിച്ചിരിക്കുന്നവരോ ,ഇപ്പൊ ക്രിക്കറ്റ് കളിക്കുന്നവരുമായോ വല്ല ബന്ധവുമുണ്ടെങ്കില്‍ ഇതങ്ങു കത്തിച്ചു കളഞ്ഞേക്ക് .....അല്ല പിന്നെ ................ എന്തായാലും സംഭവം കലക്കിയില്ലേ ?