2010, ഡിസംബർ 28, ചൊവ്വാഴ്ച

ബ്ലോഗിങ് ബ്ലോഗിങ് സര്‍വത്ര...

ബ്ലോഗ്ഗിങ്ങിനെ കുറിച്ചുള്ള നുറുങ്ങുകളാണ് ഈ പോസ്റ്റില്‍. തെറ്റാലി എന്താണ് ബ്ലോഗിങ്ങിനെ കുറിച്ച് പറയാത്തത് , തെറ്റാലിക്കെന്താണ്  ബ്ലോഗിങ്ങിനെ കുറിച്ച് പറയാനുള്ളത് ,എന്ന്‍ ദൈവം സഹായിച്ച്  ഒറ്റ മനുഷ്യനും ചോദിക്കാത്ത സ്ഥിതിക്ക്:തെറ്റാലി പറഞ്ഞു തുടങ്ങുന്നു , ബ്ലോഗിങ്ങിനെ കുറിച്ച് ചിലതെല്ലാം
                  ഈ പോസ്റ്റ്‌ വായിച്ചു , നാളെ തന്നെ ചിലര്‍ വീട്ടില്‍ നെറ്റ് കണക്ഷന്‍ എടുത്ത് ബ്ലോഗ്‌ തുടങ്ങുമെന്ന് തെറ്റാലി കരുതുന്നില്ല. പക്ഷെ ഇത് വായിച്ചു ചിലര്‍ക്കെങ്കിലും അങ്ങനെ ഒരാഗ്രഹം ഉണ്ടായാല്‍ happy ആയി.
തുടങ്ങുന്നതിനു മുന്‍പ് എനിക്ക് ബ്ലോഗിന്റെ ആദ്യാക്ഷരങ്ങളായ 'ബ്ലാ'യും 'ഗാ'യും  പറഞ്ഞു തന്ന കിനാവള്ളിക്കാരോടുള്ള കടപ്പാട് അറിയിക്കുന്നു. കോളേജില്‍ e - വിപ്ലവം ഉണ്ടാക്കമെന്ന്‍ സ്വപ്നം കണ്ട് ചക്ക മുറിച്ചിറങ്ങി..........സോറി കച്ച മുറുക്കി ഇറങ്ങിയ കിനാവള്ളിയാണ് എന്റെ ഗുരു .
   ഇന്‍റര്‍നെറ്റില്‍ ലഭ്യമാവുന്ന , തികച്ചും സൌജന്യമായ ആശയ പ്രകാശന മാധ്യമമാണ് ബ്ലോഗ്‌.സൌജന്യ ലഭ്യത എന്നതിലുപരിയായി  ഈ നവമാധ്യമം പകര്‍ന്നു തരുന്ന ആശയ പ്രകാശന സ്വാതന്ത്രം ആണ് എഴുത്ത്കാരെയും, വായനക്കാരെയും ആകര്‍ഷിക്കുന്ന പ്രധാന സവിശേഷത.ഇവിടെ എഴുത്ത്കാരനും, പത്രാധിപരും, ഡിസൈനറും, ഉടമയും എല്ലാം നിങ്ങള്‍ തന്നെയാണ്.ബ്ലോഗിനെ ഒരു കാലഗട്ടത്തിന്റെ കണ്ണാടി എന്ന് നമുക്ക് വിശേഷിപ്പിക്കാം.
        ഭാഷാ തടസങ്ങള്‍ ആദ്യ കാലത്ത് ബ്ലോഗിങ്ങിന്റെ അപര്യാപ്തതയായിരുന്നു എങ്കില്‍, ഇന്ന്‍ ഒട്ടുമിക്കഎല്ലാ  ഭാഷകളിലും ബ്ലോഗിങ് സേവനം ലഭ്യമായി തുടങ്ങിയിട്ടുണ്ട്. യൂണികോഡ് എന്ന നവീന സാങ്കേതിക വിദ്യയുടെ ആവിര്‍ഭാവത്തോടെ മലയാളം ബ്ലോഗിങ്ങും അതിന്റെ ഔന്നത്യത്തില്‍ എത്തിയിട്ടുണ്ട്.നേരത്തെ പറഞ്ഞ കിനാവള്ളി, പട്ടാമ്പി കോളേജിലെ ചൂടേറിയ ചര്‍ച്ചാ വിഷയമാണ് . അത് പോലെ തന്നെ ഒട്ടനവധി ബ്ലോഗുകളും ബ്ലോഗെഴുത്തുകാരും നമുക്കിടയിലുണ്ട്.ഒരിക്കല്‍ പെണ്ണ് കാണാന്‍ പോയ ചെക്കന്‍ , പെണ്ണിന്റെ അമ്മൂമ്മയോട് ,സ്വന്തമായി ബ്ലോഗ്‌ ഉള്ള ആളാണെന്നു പറഞ്ഞതും, കല്യാണം നടന്നതും  കേട്ടിട്ടില്ലേ? എങ്ങനെ കേള്‍ക്കാന്‍ ? ഇത് ഞാന്‍ ഇപ്പൊ ഉണ്ടാക്കിയതല്ലേ!
സ്വതന്ത്രമായി ചിന്തിക്കുന്നവരും , വസ്തുതകളെ ഭയമില്ലാതെ പുറം ലോകത്തെത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും , ഇപ്പോള്‍ തന്നെ ബൂലോഗത്തില്‍ അംഗങ്ങളാവം.നമുക്കും കഴിക്കണ്ടേ ഒരു കല്യാണമൊക്കെ?അല്ലെ?    

2010, ഡിസംബർ 27, തിങ്കളാഴ്‌ച

തിരിച്ചു വരവ്

പത്തു ദിവസത്തെ ഇടവേളയാണ് ഞാന്‍ പ്രതീക്ഷിച്ചത്. പക്ഷെ അത് മൂന്നു ദിവസത്തേക്ക് മാത്രമായി. ഒരുകണക്കിന്  അത് നന്നായി. തെറ്റാലിയില്‍ പുതിയ പോസ്റ്റുകള്‍ ഇടാന്‍ കഴിയുമെന്ന്‍ കരുതുന്നു.

2010, ഡിസംബർ 17, വെള്ളിയാഴ്‌ച

നവീന്‍ ഡയറി 2

ഇന്ന് കേട്ടത് 

സ്വന്തം കഴിവുകള്‍ പ്രദര്‍ശിപ്പിക്കാതിരിക്കുന്നവര്‍ ഭാവിയെ പേടിക്കുന്നവരാകുന്നു 
- നവീന്‍ ഡയറി 

2010, ഡിസംബർ 10, വെള്ളിയാഴ്‌ച

ഓര്‍ക്കുട്ട് കവിത


എന്റെ ഓര്‍ക്കുട്ട് കവിത  _________________  


നീ  ചിതലരിച്ച ഓട്ടോഗ്രാഫിലെ  
നിറം മങ്ങിയ  വാക്കുകളായിരുന്നില്ല,
ഇന്നലെ വഴിവിളക്കിന്റെ  വെട്ടത്തില്‍ കണ്ട  
നിഴലും നീയായിരുന്നില്ല.
നീ നിന്റെ കാല്‍പ്പാടുകള്‍ പോലും 
തിരകളാല്‍ മായ്ച്ചിരുന്നു  




 പിന്നെ ?   
ഒരു കണ്‍കെട്ടുകാരനെപ്പോലെന്റെ 
കണ്ണീരിനെ  പുഞ്ചിരിയാക്കിയവള്‍ 
ജീവിത പുസ്തകത്തില്‍
സൗഹൃദത്തിന്റെ അദ്ധ്യായം രചിചവള്‍  
മഷി തണ്ടു പോലെ, 
സ്നേഹത്തിന്റെ  നനവു പടര്‍ത്തിയവള്‍....
ഒരു നാള്‍ ഒരു പ്രഹേളിക യെപ്പോലെ
എങ്ങോ മറഞവള്‍!
ഓ! കൂട്ടുകാരീ നീ 
ഓര്‍കുട്ടിലുണ്ടായിരുന്നല്ലേ ?