2011, മേയ് 19, വ്യാഴാഴ്‌ച

വഞ്ചിച്ചവര്‍

ഒരു ഹൃദയമുണ്ടായിരുന്നു..
സ്പന്ദിച്ചു കൊണ്ടെന്നെ ശല്യപ്പെടുത്തിയവന്‍.
ഒരത്മാവുണ്ടായിരുന്നു,
എന്നെ പരീക്ഷണ വസ്തുവാക്കിയവന്‍.
ഒരു മനസുണ്ടായിരുന്നു,
കാതങ്ങളോളം സഞ്ചരിച്ചെന്നെ  വിവശനാക്കിയവന്‍.
രണ്ടു കണ്ണുകളുണ്ടായിരുന്നു ,
കറുത്ത ഗോലങ്ങളുരുട്ടി കളിയാക്കി കൊണ്ടിരുന്നവര്‍ .
ഒരു മൂക്കുണ്ടായിരുന്നു,
ഗൃഹാതുരതയുടെ  മണം നല്‍കി മത്തു പിടിപിച്ചവന്‍.


ഒരു പ്രണയമുണ്ടായിരുന്നു .........




വേണ്ടതൊന്നും പറയാത്ത നാക്കും,
സ്പന്ദിക്കുന്ന ഹൃദയവും, ആത്മാവും 
മനസും, കരങ്ങളും 
എല്ലാം എന്നെ വഞ്ചിച്ചതും അതിനാണ്.....
അവര്‍ക്ക് പ്രണയമായിരുന്നു എന്‍റെ  പ്രണയത്തോട്......... 

2011, മേയ് 18, ബുധനാഴ്‌ച

അവള്‍ പറഞ്ഞത്

അവള്‍ എന്തൊക്കെയോ 
പറഞ്ഞു കൊണ്ടിരുന്നു 
ഞാന്‍ പറഞ്ഞത് പ്രണയം 
മാത്രമാണ്.
ഞാന്‍ പ്രണയിച്ചപ്പോഴൊക്കെ 
അവളെന്നോട് പരിഭവങ്ങള്‍ പറഞ്ഞു.
ഞാന്‍ പുഞ്ചിരിച്ചപോഴൊക്കെ 
അവള്‍ കലഹിക്കുകയായിരുന്നു 
ഇനി എങ്ങനെ പറയും...
കലഹവും പരിഭവവും 
പ്രണയമാണെന്ന് മനസിലാക്കേണ്ടതായിരുന്നു 

ജീവിക്കാനായി

ഇന്നലെ ഞാന്‍ നടന്നിടത്തോളം പൂക്കള്‍ 
വിതറിയ വഴിയായിരുന്നിത്.
ഇന്നിതെന്‍റെ കാല്‍പാദങ്ങളെ വേദനിപ്പിച്ചു  കൊണ്ടിരിക്കുന്നു 


ഒരിക്കലും വെയിലേല്‍ക്കാത്ത,
വലിയ തണ്ണീര്‍ പന്തലുള്ള വഴിയായിരുന്നിത്.
ഇന്നിതെന്റെ  ദാഹത്തിനു 
ഒരു റാത്തല്‍ മാംസം പകരം ചോദിക്കുന്നു .


ഞാന്‍ നട്ട മരവും,
എന്‍റെ ആകാശവും,
എനിക്കൊന്നും വേണ്ട 
നീണ്ടു നിവര്‍ന്ന ഒരു വഴി മാത്രം   മതി


ജീവിച്ചു തീര്‍ക്കണ്ടേ?


മതമില്ലാത്ത പ്രണയം

പ്രണയമായിരുന്നു 
സന്ധിയില്ലാത്ത പ്രണയം....
അത് ചായ കോപ്പയില്‍ സുനാമികള്‍ തീര്‍കുന്നത് 
ഞാനും അവളും അറിഞ്ഞില്ല.
ഒരു നാള്‍ ....
പത്രത്തില്‍ ലവ് ജിഹാദിനെ കുറിച്ച് വായിച്ച നാള്‍ ,
ഞാനവള്‍ക്ക് എഴാം ക്ലാസിലെ പാഠപുസ്തകം 
സമ്മാനമായി നല്‍കി 
"ഓമനേ ,നാം മതമില്ലാത്ത ജീവനുകള്‍ 
അല്ലെങ്കിലും പ്രണയത്തിനു മതമില്ലല്ലോ ?"



ഇന്നലെ പുസ്തകം തിരിച്ചു കിട്ടി 
അതിലെ കുറിപ്പുകള്‍ കണ്ടെന്‍റെ
പ്രണയം തൊണ്ട കുഴിയില്‍ കുടുങ്ങി പോയി .
"പ്രിയനേ,,,നിങ്ങള്‍ മതമില്ലാത്ത ഹിന്ദുവാണെന്ന് 
ഞാനറിഞ്ഞില്ല....
നിങ്ങള്‍ക്കരിയില്ലയിരുന്നോ
ഞാനൊരു മതമില്ലാത്ത മുസ്ലിമാണെന്ന് ?
ഇനി നിനക്ക് നിന്‍റെ മതം 
എനിക്കെന്‍റെ മതം 

ഞാന്‍
തോണ്ടകുഴിയില്‍ തങ്ങി നിന്ന പ്രണയത്തെ 
തുപ്പികളഞ്ഞു,,,
അവളുടെ മതമില്ലാത്ത കത്ത് കത്തിച്ചു കളഞ്ഞു 
ഇവിടെ ഒന്നിനും മതമില്ല 
എല്ലാറ്റിന്നും മദമാണ്....................